mehandi new

മാലിന്യം റോഡരികില്‍ – കാല്‍നടക്കാരും വ്യാപാരികളും ദുരിതത്തില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: നഗരത്തില്‍ ജനത്തിരക്കേറിയ ഭാഗങ്ങളില്‍ കാനകളില്‍ നിന്നും കോരിയിട്ട മാലിന്യം എടുത്തു മാറ്റാത്തത് വ്യാപാരികള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാകുന്നു. ദിവസങ്ങളായി എടുത്ത് മാറ്റാത്ത മാലിന്യം ചിലയിടങ്ങളില്‍ വ്യാപാരികള്‍ തന്നെ നീക്കിയിടേണ്ടിവന്നു. പല ഭാഗത്തും വാഹനങ്ങള്‍ കയറി റോഡിലമര്‍ന്നു.
നഗരത്തില്‍ ഏനാമാവ് റോഡില്‍ ബസ് സ്റ്റാന്‍്റ് കെട്ടടിടത്തിനു പുറകിലും ബസ് സ്റ്റാന്‍്റിനു കിഴക്ക് ഭാഗത്തും ട്രാഫിക് ഐലന്‍്റിനു വടക്കു ഭാഗത്ത് മെയിന്‍ റോഡിലുമാണ് കാനകളില്‍ അടഞ്ഞ് ദുര്‍ഗന്ധം ഉയര്‍ത്തുന്ന മാലിന്യം പുറത്തെടുത്ത് കൂട്ടിയിട്ടിരിക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധമുയര്‍ത്തുന്ന മാലിന്യ കൂമ്പാരം ദിവസങ്ങളായി വഴിയില്‍ കിടന്നിട്ടും നീക്കം ചെയ്യാനുള്ള ശ്രമമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേയവസ്ഥയായിരുന്നു. റോഡ് വക്കില്‍ മാലിന്യം കിടക്കുന്നത് കാരണം കാല്‍ നടക്കാര്‍ റോഡിലിറങ്ങിയാണ് നടക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും മാലിന്യക്കൂമ്പാരം ചവിട്ടികടക്കേണ്ടി വരുന്നുണ്ട്. മെയിന്‍ റോഡിലെ മാലിന്യം നീക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ തന്നെ കൈക്കോട്ട് സംഘടിപ്പിച്ച് മാലിന്യം നീക്കാന്‍ രംഗത്തിറങ്ങേണ്ടിവന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.