ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ദുരിതം അവസാനിപ്പിക്കുക
ഗുരുവായൂര്‍ : തീര്‍ത്ഥാടകരേയും ഗുരുവായൂര്‍ നിവാസികളേയും നിത്യ ദുരിതത്തിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 43 ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. തൃത്താല- കരുവന്നൂര്‍ പുഴകളില്‍ നിന്ന് വെള്ളമെത്തിച്ച് ഗുരുവായൂരിന്റെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണുക , ക്യൂ കോംപ്ലക്‌സ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വ്യാപാരികളില്‍ നിന്ന് ലൈസന്‍സ് ഫീസ് വാങ്ങിക്കുന്നതിനും ദേവസ്വം നടപടിയെടുക്കുക , മേല്‍പ്പാലം പണിയുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം നല്‍കുക , മഞ്ഞപ്പിത്തത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയം വഴി മുന്നോട്ടുവെച്ചു. രുഗ്മണി റീജന്‍സിയില്‍ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍ മുരളി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹ്മാന്‍ തിരുനെല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാധവന്‍കുട്ടി കോങ്ങാശ്ശേരി, ജി.എസ് ഗണേഷ്, വി മനോജ് മേനോന്‍ , ജി.കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.