ഗുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നതിന്റെ ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികളാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ടർ സൊസൈറ്റിയുടെ കീഴിൽ നഗരസഭ പണികഴിപ്പിച്ച ഡ്രൈനേജ് സിസ്റ്റം തികച്ചും അശാസ്ത്രീയവും ദീർഘവീക്ഷണമില്ലാത്തതുമാണ്. നഗരസഭാ പൊതുമരാമത്ത് വിഭാഗത്തിനെ നോക്കുകുത്തികളാക്കി, കരാറുകാരുടെ തന്നിഷ്ടത്തിന് പണി പൂർത്തീകരിച്ചതാണ് തീർത്ഥാടകരും പൊതുജനങ്ങളും വെള്ളക്കെട്ട് ദുരിതം അനുഭവിക്കാൻ കാരണം. ഇതിൽ വലിയ സാമ്പത്തിക അഴിമതി ഉള്ളതായി സംശയിക്കുന്നതായും യോഗം വിലയിരുത്തി.

പ്രസ്തുത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും കുറ്റക്കാർക്കെതിരെ വിജിലൻസിന് പരാതി നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സി.എസ്. സൂരജ്, നിഖിൽ ജി കൃഷ്ണൻ, വി. എസ്. നവനീത്, സ്റ്റാൻജോ സ്റ്റാൻലി, ഡിപിൻ ചാമുണ്ടേശ്വരി, പി.ആർ.പ്രകാശൻ, മനീഷ് നീലിമന എന്നിവർ സംസാരിച്ചു.

Comments are closed.