mehandi new

തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി : നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി

fairy tale

ചാവക്കാട്: കാലവര്‍ഷം കനത്തതോടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി.
കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും , എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ് ബീച്ച്, അകലാട്, മന്ദലാംകുന്ന്, പാപ്പാളി, കുമാരന്‍പടി, അണ്ടത്തോട് തുടങ്ങിയ തീരമേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുയര്‍ന്നത്. വീടുകള്‍ക്കും ചുറ്റുമാണ് പലയിടങ്ങളിലും വെള്ള മുയര്‍ന്നിട്ടുള്ളത്. ഇത് പരിസരത്തുള്ള കക്കൂസ് ടാങ്കുകളില്‍ നിന്നുള്ള മാലിന്യവും ജല സ്രോതസ്സുകളുമായി കലരാന്‍ ഇടയാക്കിയിട്ടുണ്ട്. എടക്കഴിയൂരിലും വടക്കന്‍മേഖലയിലും പറമ്പുകളിലും രാമച്ചപ്പാടങ്ങലിലും നിറഞ്ഞ വെള്ളമാണ് വീടുകള്‍ക്കു മുമ്പിലത്തെിയിട്ടുള്ളത്. എടക്കഴിയൂര്‍ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ നാട്ടുകാര്‍ കടപ്പുറത്ത് ചാല് കീറി അറപ്പയാക്കി വെള്ളം കടലിലേക്ക് വിടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Macare 25 mar

Comments are closed.