mehandi new

വെള്ളക്കെട്ട് – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു

fairy tale

ചാവക്കാട്: കാനകൾ ഇല്ല, വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു. ചാവക്കാട് നഗരസഭ 13, 14 വാർഡുകളിലെ റോഡിലെ വെള്ളക്കെട്ടിലാണ് ഞാറ് നട്ടത്.

planet fashion

മഴവെള്ളം ഒഴുകിപ്പോകാൻ കാനകൾ നിർമ്മിക്കാൻ പ്രദേശവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് വ്യത്യസ്തമായ പ്രതിഷേധത്തിന് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ മുന്നോട്ടു വന്നത്.

റോഡിൻറെ ഇരുവശങ്ങളിലും ഒട്ടേറെ വീടുകൾ, അംഗൻവാടി, കച്ചവട സ്ഥാപനങ്ങളും ഉണ്ട്. വെള്ളക്കെട്ട് മൂലം ഈ മേഖലയിലെ റോഡുകൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ശാസ്ത്രീയമായി രീതിയിൽ കനാലുകൾ നിർമ്മിച്ചു വെള്ളം പുഴയിലോട്ട് ഒഴുക്കിവിടാൻ അടിയന്തിര നടപടി സ്വീകരിക്കാൻ മുൻസിപ്പൽ അധികൃതർ തയ്യാറാകണമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ്പ്രസിഡന്റ് അനീഷ് പാലയൂർ ആവശ്യപ്പെട്ടു. നടപടികൾ ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഇൻകാസ് നേതാവ് നവാസ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. യൂത്ത്‌ കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിസാമുദ്ധീൻ, മുജീബ് സി എം, റഫീഖ്, അഷ്‌റഫ് കെ പി, ശ്രേയസ് പൂക്കാട്ട് എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.