Header

കടപ്പുറം പഞ്ചായത്ത് പച്ചക്കറി ആഴ്ചച്ചന്ത തുടങ്ങി

ചാവക്കാട്: ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആഴ്ചച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ്  നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വിഷരഹിത പച്ചക്കറി മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളാണ് ചന്തയില്‍ എത്തിക്കുക. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം മനാഫ്, പഞ്ചായത്ത് അസി.സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ ശുഭ ജയന്‍, ശാലിനി, മെമ്പര്‍മാരായ ഷാലിമ സുബൈര്‍, എം.കെ. ഷമുഖന്‍, നിത വിഷ്ണുപാല്‍, ഷരീഫ് കുട്ടുമ്മല്‍, റസിയ  അമ്പത്ത് വീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.