mehandi new

വെൽഫെയർ പാർട്ടി പ്രവർത്തക സംഗമം നടത്തി

fairy tale

അണ്ടത്തോട് : മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അധികാരം തലക്കുപിടിച്ച് ജനകീയ പ്രശ്നങ്ങളിൽ നിന്നും മുഖം തിരിച്ച കാലത്ത് ജനപക്ഷ രാഷ്ട്രീയമുയർത്തിപ്പിടിച്ച് മണ്ണിനും മനുഷ്യനും വേണ്ടി പോരാടുകയാണ് വെൽഫെയർ പാർട്ടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. പുന്നയൂർക്കുളം പഞ്ചായത്തിലെ വെൽഫെയർ പാർട്ടി പ്രവർത്തക കൺവെൻഷൻ അണ്ടത്തോട് പാപ്പാളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

planet fashion

അഴിമതി രഹിത ജനക്ഷേമ വാർഡുകൾ സൃഷ്ടിച്ച് വികസനത്തിൻ്റെ ബദലുകൾ സമർപ്പിച്ച അനുഭവങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജബീന ഇർഷാദ് പറഞ്ഞു. മുസ്തഫ കമാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ്, ജില്ല ജനറൽ സെക്രട്ടറി റഖീബ് തറയിൽ, ലത്തീഫ് കോലയിൽ, അബ്ദുൾ കരീം, അബുഹാജി, നജാ ഹുസൈൻ, സ്ഥാനാർത്ഥികളായ തെങ്ങിൽ താഹിറ, ഷൈമ ഷക്കീർ, സിറാജ് പെരുമ്പുള്ളി, സി ഉമ്മർ എന്നിവർ സംസാരിച്ചു. ഹുസൈൻ അണ്ടത്തോട് സ്വാഗതവും. സാദിഖ് തറയിൽ നന്ദിയും പറഞ്ഞു.

Comments are closed.