വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് രാഷ്ട്രീയ സംസ്കാരം – തെന്നിലാപുരം രാധാകൃഷ്ണന്‍
ചാവക്കാട്: തെരഞ്ഞെടുപ്പിലെ വോട്ടിനെക്കാള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് നാട്ടില്‍ ഒരു രാഷ്ട്രീയ സംസ്ക്കാരം വേണമെന്നതാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടപ്പിച്ച റാലിക്കു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവും സംസ്ഥാനവും നീങ്ങുന്നത് സംസ്ക്കാര ശൂന്യമായ രാഷ്ട്രീയ പ്രവര്‍ത്തനവുമായാണ്, ശാസ്ത്ര സാങ്കേതി രംഗത്ത് നാം മുന്നേറുമ്പോഴും ഉന്നത രാഷ്ട്രീയ സംസ്കാരത്തിന്‍റെ പൊലിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നീതിബോധവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധയുമില്ലാത്താതാണ് രാജ്യത്തിന്‍്റെ ശാപമെന്ന് അദ്ദേഹം പറഞ്ഞു.
ചാവക്കാട് നഗരസഭാ പരിസരത്ത് നടന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സേവ്യര്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഉഷാകുമാരി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ സദറുദ്ധീന്‍, നിയോജകമണ്ദലം പ്രസിഡന്‍റ് ഷണ്‍മുഖന്‍ വൈദ്യര്‍, സെക്രട്ടറി സി.ആര്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി ചാവക്കാട് നഗരത്തില്‍ റാലി നടന്നു.
Comments are closed.