mehandi banner desktop
Chavakkad online

സംസ്ഥാന സമ്മേളന വിളംബര ജലയാത്രയുമായി വെൽഫെയർ പാർട്ടി

Ft

Jan oushadi

ചാവക്കാട് : ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ജലയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ നേതൃത്ത്വം നൽകി. കനോലി കനാലിലൂടെ ചേറ്റുവ മുതൽ ചാവക്കാട് വരെ ജലയാത്ര നടത്തി. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു.

പ്രവാസി വെൽഫെയർ ഫോറം (യു.എ.ഇ) തൃശൂർ ജില്ലാ പ്രസിഡണ്ട് ഹസീബ് ഒരുമനയൂർ പതാക കൈമാറി. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ റഖീബ് തറയിൽ, ജില്ലാ കമ്മിറ്റി അംഗം ഹുസൈൻ ഗുരുവായൂർ, ഓ.കെ. റഹീം, എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ റസാക്ക് ആലുംപടി, സൈഫുദ്ധീൻ, കുഞ്ഞുമുഹമ്മദ്, ശശി അടിതിരുത്തി, കബീർ ബ്ലാങ്ങാട് എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കി.

Comments are closed.