എന്താണ് വാട്സാപ്പ് ചാനൽ – എന്റെ ഇഷ്ടം എന്റെ സ്വകാര്യത

വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെയുള്ള ഒരു ഫീച്ചറാണ് വാട്സാപ്പ് ചാനൽ. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ഇത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും.

സ്വകാര്യതയ്ക്ക് പ്രാധാന്യം (Privacy Matters) നൽകി മെറ്റ അവതരിപ്പിക്കുന്ന വാട്സാപ്പ് ഫീച്ചറാണ് വാട്സ്ആപ്പ് ചാനൽ. ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ നിങ്ങളുടെ ഫോൺ നമ്പർ, പ്രൊഫൈൽ ഫോട്ടോ എന്നിവ അഡ്മിനോ, മറ്റ് ഫോളോവേഴ്സിനോ കാണാൻ സാധിക്കില്ല. ആരെയും നമുക്ക് ഫോളോ ചെയ്യാം, അഥവാ ചാനൽ സബ്സ്ക്രൈബ് ചെയ്യാം എന്നാൽ മറ്റൊരാൾക്കും അത് അറിയാൻ കഴിയില്ല. നമ്മുടെ ഇഷ്ടം നമ്മുടെ സ്വകാര്യത.
ചാനലുകളിൽ വരുന്ന കണ്ടന്റ് കളോട് ഇമോജികൾ ഉപയോഗിച്ച് നിങ്ങൾക്ക് പ്രതികരിക്കാം. എന്നാൽ ആകെയുള്ള പ്രതികരണങ്ങളുടെ എണ്ണം മാത്രമേ അഡ്മിൻ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് കാണാൻ സാധിക്കൂ. നിങ്ങൾ എത്തരത്തിൽ പ്രതികരിച്ചു ആരാണ് പ്രതികരിക്കുന്നത് എന്നത് മറ്റൊരാൾക്കും അറിയാൻ സാധിക്കില്ല.
150 ൽ പരം രാജ്യങ്ങളിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കേരളത്തിൽ സിലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ ഈ സവിശേഷത ഉപയോഗിച്ച് തുടങ്ങി.
ചാവക്കാട് ഓൺലൈൻ വാട്സാപ്പ് ചാനൽ
ചാവക്കാട് ഓൺലൈൻ ന്റെ ന്യൂസ് അപ്ഡേറ്റസ് ഇനി നിങ്ങൾക്ക് വാട്സ്ആപ് ചാനലിൽ ലഭിക്കും.
ചാവക്കാട് താലൂക്ക് പരിധിയിലുള്ളതും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ, ഫോട്ടോ വീഡിയോ എന്നിവ സഹിതം വാട്സ്ആപ്പ് ചാനലിൽ കാണാം.
നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിച്ച് വാർത്തകളും വിവരങ്ങളും അറിയാൻ ചാവക്കാട് ഓൺലൈൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക.
https://whatsapp.com/channel/0029Va9KCbE2Jl8792QczY2A

Comments are closed.