തേങ്ങ ഉടച്ചപ്പോൾ കണ്ടത് ഇരട്ടക്കാമ്പ്, കൗതുകമായി ഇരട്ടത്തേങ്ങ

ചാവക്കാട് : അപൂർവ്വമായ കാഴ്ചകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. ഒരു ചിരട്ടയ്ക്കുള്ളിൽ രണ്ട് കാമ്പുകളുമായി ലഭിച്ച ഇരട്ടത്തേങ്ങയാണ് കൗതുകമായത്. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഹസ്സൈനാരകത്ത് അലീമയുടെ വീട്ടാവശ്യത്തിനായി കടയിൽ നിന്നും വാങ്ങിയ മൂന്ന് തേങ്ങകളിൽ ഒന്നിലായിരുന്നു ഈ പ്രത്യേകത. തേങ്ങ പൊതിച്ച് ഉടച്ചപ്പോഴാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒരു ചിരട്ടയ്ക്കുള്ളിൽ തന്നെ രണ്ട് വ്യത്യസ്ത കാമ്പുകൾ ഉള്ളത് ശ്രദ്ധയിൽപ്പെട്ടത്. സാധാരണയായി ഒരു തേങ്ങയ്ക്കുള്ളിൽ ഒരു കാമ്പ് മാത്രം കാണപ്പെടുന്ന സ്ഥാനത്താണ് പ്രകൃതിയുടെ ഈ വിസ്മയ കാഴ്ച. തേങ്ങയുടെ ഒരു ഭാഗം അലീമ വീട്ടാവശ്യത്തിനായി ഉപയോഗിച്ചുവെങ്കിലും, ഈ അപൂർവ്വ സംഭവം മറ്റുള്ളവർക്ക് കൂടി കാണാനായി ബാക്കി പകുതി അലീമ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.


Comments are closed.