mehandi new

ഭരണഘടന അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തുന്ന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു: ടി. എൻ പ്രതാപൻ

fairy tale

ചാവക്കാട്: മനുഷ്യനെ മാനവികതയുടെ പേരിൽ ഭിന്നിപ്പിക്കുന്ന കാലത്ത് സമസ്തയുടെ ശതാബ്ദി യാത്രക്ക് ഏറെ പ്രധാന്യമുണ്ടെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തിപ്പിടിക്കുന്ന നന്മയുടെ ആശയങ്ങൾക്ക് പ്രസ്‌ക്തിയേറുകയാണെന്നും എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ പറഞ്ഞു. സമസ്ത ശതാബ്ദി യാത്രക്ക് തൃശൂർ ജില്ലയിലെ ചാവക്കാട് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

planet fashion

വർത്തമാന കാലം എല്ലാവരേയും പേടിപ്പിക്കുന്നതാണ്. ഇസ്ലാമിനേയും ഹിന്ദുവിനേയും കൃസ്ത്യാനിയേയും ഭിന്നിപ്പിക്കാൻ നോക്കുന്നു. വിശ്വാസ രാഹിത്യമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അതിനെ ചെറുത്ത്  തോൽപിക്കാൻ സമസ്തയോടൊപ്പം മതനിരപേക്ഷ കേരളം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.