mehandi new

വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി: വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍. എളവള്ളി പണ്ടാറാക്കാട് കൊച്ചിൻ ഫ്രോണ്ടിയർ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രൻ ഭാര്യ അമ്മുക്കുട്ടി (59) ക്കാണ് ഈ ദുരവസ്ഥ. മുന്ന് മാസമായിട്ട് കക്കൂസിലാണ് ഇവരുടെ താമസം. മഴ കനത്തതോടെ ദുരിതം ഇരട്ടിയായി. ജനപ്രതിനിധികൾ ആരും തിരിഞ്ഞ് നോക്കുന്നില്ല
. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കാൻ കഴിയാത്തതിനാലാണ് കക്കൂസിലേക്ക് കിടപ്പ് മാറ്റിയത്.
വീടിന് ചുറ്റും വെള്ളക്കെട്ടാണ്.
പകർച്ച വ്യാധി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ ദുരവസ്ഥ. കല്ലുകൾ നിരത്തി അതിനു മുകളില്‍ കക്കൂസിന്റെ വാതിൽ ഇട്ട് അതിനു മുകളിലാണ് ഇവരുടെ കിടപ്പ്. ഇഴജന്തുക്കളും മറ്റും വരുമോയെന്ന ഭയത്താൽ പലപ്പോഴും ഉറങ്ങാൻ സാധിക്കാറില്ല. ഹൃദരോഗത്തേ തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന ഏക സഹോദരനല്ലാതെ ബന്ധുക്കളെന്ന് പറയാന്‍ മറ്റാരുമില്ല. ഏഴ് വർഷം മുമ്പാണ് ഭർത്താവ് മരിച്ച ഇവർക്ക് മക്കളില്ല. തകര ഷീറ്റും ടാർപ്പായയും കൊണ്ടും മറച്ചതാണ് വീട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.