mehandi new

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ അനുവദിക്കില്ല -സമസ്ത

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയോ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ക്ക് തടയിടാനോ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ ജീവിക്കേണ്ടവരാണെന്ന തോന്നലുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും വ്യക്തികള്‍ ചെയ്തുകൂട്ടുന്ന മോശം പ്രവര്‍ത്തനങ്ങളെ ആ മതത്തിന്റെ തത്ത്വങ്ങളാക്കാനുള്ള ശ്രമങ്ങള്‍ അപകടമാണ്. മുത്തലാഖും ഏക സിവില്‍കോഡും അടക്കമുള്ള വിഷയങ്ങളില്‍ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അല്പജ്ഞാനികളാണ്. ഇവര്‍ നടത്തുന്ന വിശദീകരണം അപകടകരമാണ്. തലാഖിന്റെ മാനുഷിക മൂല്യങ്ങള്‍ നീതിപീഠത്തിന്റെ മുമ്പിലേക്ക് സമസ്ത എത്തിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല, ഭരണഘടന അനുവദിച്ചുതന്ന അധികാരവും അവകാശവുമാണ്. അത് ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടിയേ തീരൂ. ഭരണാധികാരികള്‍ നീതി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാലറ്റിലൂടെ തിരിച്ചടി നല്‍കും-അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ. തങ്ങള്‍ അധ്യക്ഷനായി. ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം.എം. മുഹ്യദ്ധീന്‍ മൗലവി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Photo : സമസ്ത ജില്ലാ അവകാശ സംരക്ഷണ സമ്മേളനം ചാവക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.