വടക്കേകാട് : വീടുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനത്തിന്റെ തുടര്‍ച്ചയായി കെ വി അബ്ദുള്‍ഖാദര്‍ രാവിലെ തന്നെ വടക്കേകാട് മേഖലകളില്‍ എത്തി. ഉളിയാട്ട് 
കോളനിയിലെത്തിയ അബ്ദുല്‍ഖാദറിനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരും നാടടുകാരും കാത്തു നിക്കുകയായിരുന്നു. രക്തഹാരമണിയിച്ചാണ് പലയിടത്തും സ്ഥാനാര്‍ഥിയെ വരവേറ്റത്. കുശലമന്വേഷിച്ചും വോട്ടഭ്യര്‍ത്തിച്ചും പൊള്ളുന്ന വെയിലിലും അബ്ദുല്‍ഖാദറും പ്രവര്‍ത്തകരും പര്യടനം തുടരുന്നു.