എടക്കഴിയൂരിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം – ഭർത്താവ് അറസ്റ്റിൽ

ചാവക്കാട് : വീട്ടിൽ നടന്ന പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് കുഞ്ഞും പിന്നീട് ആഗ്യപ്രശ്നങ്ങളാൽ അമ്മയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എടക്കഴിയൂർ പഞ്ചവടി കല്ലുവളപ്പിൽ ഇബ്രാഹിംനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ബി എൻ എസ് 105 മനഃപൂർമല്ലാത്ത നരഹത്യ പ്രകാരമാണ് കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
തൃശ്ശൂർ മുല്ലക്കര സ്വദേശി 37 വയസുള്ള മുഹ്സിനയാണ് തന്റെ ഏഴാമത്തെ പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചത്. കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് എടക്കഴിയൂർ സ്വദേശി ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. മുന്നത്തെ ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് l പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

Comments are closed.