വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് വനിതാ ഡോക്ടർ

ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം കല്ലം വളപ്പിൽ ഇബ്രാഹീമിന്റെ ഭാര്യ മഹ്‌സിന (37) ആണ് കഴിഞ്ഞയാഴ്ച മരിച്ചത്. മരണപ്പെട്ട യുവതി മുൻപും വീട്ടിൽ പ്രസവിക്കുകയും അതിൽ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നു. വീട്ട് പ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അപകടമെന്നതിനാൽ ആരോഗ്യ കേന്ദ്രങ്ങളിലല്ലാതെ സ്ത്രീകൾ പ്രസവിക്കുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറായ കെ പ്രതിഭ സർക്കാറിനെ സമീപിച്ചതിനെ തുടർന്ന് വീട്ട് പ്രസവത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വീട്ട് പ്രസവം നിരുത്സാഹപ്പെടുത്തുന്നതിന് ആവിശ്യമായ കർശന മാനദണ്ഡം ആവിശ്യപ്പെട്ട് ഡോ കെ പ്രതിഭ ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. പ്രസ്തുത ഹർജിക്കൊപ്പം ചാവക്കാട് എടക്കുഴിയൂരിൽ നടന്ന സംഭവവും ഉപ ഹർജിയായി ഡോ. കെ പ്രതിഭ കോടതിയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്.


Comments are closed.