mehandi new

ഫാസിസത്തിന്റ സ്ത്രീ ശാക്തീകരണ കപട വാഗ്ദാനങ്ങളില്‍ വനിതകള്‍ പ്രലോഭിതരാകരുത്: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

fairy tale

ചാവക്കാട്: അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിന് വേണ്ടി സ്ത്രീ സുരക്ഷ/ശാക്തീകരണത്തിന്റെ പേരില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കപട വാഗ്ദാനങ്ങളില്‍ സഹോദരിമാര്‍ പ്രലോഭിതരാകരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തില്‍ ചാവക്കാട് സംഘടിപ്പിച്ച ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഫാഷിസ്റ്റുകള്‍ക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെല്ലാം സ്ത്രീ സ്വാതന്ത്രവും അവകാശങ്ങളും ക്രൂരവും പൈശാചികവുമായ നിലയില്‍ പിച്ചിച്ചീന്തപ്പെടുന്ന സമകാലിക കാഴ്ചയെ ആരും വിസ്‍മരിക്കരുത്. വര്‍ഗീയതയില്ലാതെ മത്സരിച്ചുകൊണ്ടോ അതല്ലെങ്കില്‍ ധ്രുവീകരണത്തിന് ഇടം നല്‍കാതെ ചേര്‍ന്നുനിന്നുകൊണ്ടോ ആകണം തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികളെ തോല്‍പിക്കേണ്ടതെന്ന് വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

planet fashion

വിശ്വാസത്തെ വൈകാരികമായി കാണുന്ന അപകടം നിറഞ്ഞ അവസ്ഥയിലാണ് ഇന്ന് സമൂഹമുളളത്, അവിടെ സംയമനം പാലിച്ചുളള സമീപനം അത്യാവശ്യമാണെന്ന് ടി. എന്‍ പ്രതാപന്‍ (തൃശ്ശൂര്‍ എം.പി) അഭിപ്രായപ്പെട്ടു. വിശ്വാസം കുറയുകയും വര്‍ഗ്ഗീയത കൂടുകയും ചെയ്തുവരുന്ന സമകാലിക അവസ്ഥക്കുളള പരിഹാരം കാണാന്‍ മതസമൂഹം ബാധ്യസ്ഥരാണെന്ന് എന്‍.കെ അക്‍ബര്‍ (തൃശ്ശൂര്‍ എം.എല്‍.എ) കൂട്ടിച്ചേര്‍ത്തു.    

വിശ്വാസ വിശുദ്ധിയോടെ കുടുംബ സംവിധാനം ഭദ്രമാക്കി ബന്ധങ്ങളുടെ പവിത്രതാ ബോധവും ഉത്തരവാദിത്തവും ആവേശപൂര്‍വ്വം നിര്‍വ്വഹിക്കുന്ന തലമുറകളെ വളര്‍ത്തിയെടുക്കുാനാണ് സൂമഹം ശ്രദ്ധിക്കേണ്ടത്. ഹാപ്പിനെസ് കോര്‍ണര്‍, ഉദ്യാനം, തെരുവ് എന്നീ സംവിധാനങ്ങളെ പ്രായാധിക്യത്താല്‍ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ നാം ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്തെ ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപകമായ വിപണി കേന്ദ്രമാക്കാന്‍  ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. സമൂഹത്തില്‍ ലഹരി ഉപയോഗത്തിനും ഉദാര ലൈംഗികതയ്ക്കും ആശയ പിന്തുണ നല്‍കുന്ന നവലിബറല്‍ സമീപനങ്ങള്‍ക്കെതിരെ സമൂഹം ഉല്‍ബുദ്ധരാകണം.

കുടുംബ സംവിധാനങ്ങളെ തകര്‍ക്കുന്ന ജെന്‍ഡര്‍ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍മാറണം. സ്വവര്‍ഗാനുരാഗത്തെയും കുടുംബ ശൈഥില്യങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന കലാ-ചലചിത്ര സംവിധാനങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തണം. ധാര്‍മ്മിക സദാചാര മൂല്യങ്ങളെ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാകു എന്നുളള കാര്യം നമ്മള്‍ തിരിച്ചറിയണം.

അനേകായിരം ധീരദേശാഭിമാനികളായ മനുഷ്യര്‍ സാഹോദര്യത്തോടെ ഒരുമിച്ചു നിന്ന് പോരാടി തങ്ങളുടെ ജീവരക്തം നല്‍കി സംരക്ഷിച്ചു പോന്ന ഇന്ത്യയുടെ അതിമഹത്തായ പാരമ്പര്യങ്ങള്‍ക്കും മതേതര മൂല്യങ്ങള്‍ക്കും തികച്ചും വിരുദ്ധമായ ആശയങ്ങളും ചിന്തകളും ദേശ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടിയ ദേശസ്നേഹികളുടെ പിന്‍തലമുറ നാടിന്റെ പാരമ്പര്യ പൈതൃകങ്ങളെ ശിഥിലമാക്കാന്‍ ഒരുങ്ങുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഒളിയജണ്ടകള്‍ക്ക് കീഴൊതുങ്ങേണ്ടി വരുന്നതും,  അവരുടെ ദേശസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നതും,  ഒറ്റുകാരെയും ദേശദ്രോഹികളെയും ദേശസ്നേഹികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ നാം ബോധവത്കരിക്കേണ്ടതുണ്ട്.

വിസ്ഡം ജില്ലാ പ്രസിഡന്റ് കെ.എം ഹൈദറലി കോണ്‍ഫറന്‍സിന് അധ്യക്ഷത വഹിച്ചു.  ടി.എന്‍ പ്രതാപoന്‍ (തൃശ്ശൂര്‍ എം.പി), എന്‍.കെ. അക്ബര്‍ (ഗുരുവായൂര്‍ എം.എല്‍.എ), ശംസുദ്ദീന്‍ ഹൈദര്‍, യു.എ.ഇ ഇസ്‍ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി പി.കെ അഷ്റഫ് സുല്ലമി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

‘സംതൃപ്ത കുടുംബം സാധ്യമാണ്’ എന്ന വിഷയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അറിയപ്പെട്ട പ്രഭാഷകന്‍ കൂടിയായ ടി.കെ അഷ്റഫ്,  ‘കുടുംബം കാഴ്ചയും; കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം, ‘സംതൃപ്ത കുടുംബം സാധ്യമാണ്’ എന്ന വിഷയത്തില്‍  മുജാഹിദ് ബാലുശ്ശേരി, കുടുംബം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍  ശിഹാബ് എടക്കര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വിസ്‍ഡം യൂത്ത് ജില്ലാ സെക്രട്ടറി മുനവ്വര്‍ എം.എം, വിസ്‍ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അല്‍ഹികമി, സുബൈര്‍ സലഫി പട്ടാമ്പി, ശാഫി സ്വബാഹി, ഹാരിസ് ആറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓണ്‍ ലൈനിലൂടെയും ആയിരങ്ങള്‍ സമ്മേളനം തല്‍സമയം വീക്ഷിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുസ്തകമേളയും സംഘടിപ്പിച്ചു.

Ma care dec ad

Comments are closed.