
അവിയൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. അവിയൂർ സ്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ഉദയംതിരുത്തി അബൂബക്കറിന്റെ ഭാര്യ സജന (49) ആണ് മരിച്ചത്.

നവംബർ 18 ന് അമല ആശുപത്രിയുടെ സമീപത്ത് വെച്ച് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച കാലത്ത് 11 മണിയോടെയാണ് മരണം സംഭവിച്ചത്. മക്കൾ: ആഷിക്. അൻസില.

Comments are closed.