വനിതാ ദിനം : ചാവക്കാട് ടൗണിലെ ഏക വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

ചാവക്കാട്: ലോക വനിതാ ദിനത്തിൽ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏക വനിത ഡൈവറായ സുലൈഖ സുലൈമാനെ പൊന്നാടയണിയിച്ച് ആദരിച്ചു.

സംഘം ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് എം എസ് ശിവദാസ് പൊന്നാടയണിയിച്ചു. സെക്രട്ടറി എ കെ അലി അധ്യക്ഷത വഹിച്ചു. ഖജാൻജി പി കെ സന്തോഷ്, എ എസ്. റഷീദ്, എം ബഷീർ, കെ കെ അലി കുഞ്ഞ്, കെ വി മുഹമ്മദ്, കെ എ ജയതിലകൻ, വി എ സുബ്രഹ്മണ്യൻ, ടി കെ ഉമ്മർ, കെഎ സതീശൻ, കെ കെ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.