mehandi banner desktop

തിരുവത്രയിൽ വനിതാ സംരംഭകരുടെ മഹാസംഗമം’WEE 2026′ വനിതാ എക്സ്പോയ്ക്ക് മെയ് 14-ന് തുടക്കമാകും

fairy tale

ചാവക്കാട് : തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ മെയ് 14, 15 (വ്യാഴം, വെള്ളി) തീയതികളിൽ വനിതാ സംരംഭകരുടെ മഹാസംഗമം ‘വീ 2026’ (WEE 2026 – Women Entrepreneur’s Expo) സംഘടിപ്പിക്കുന്നു. എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം മെയ് 14-ന് രാവിലെ 10 മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. നിയുക്ത എം.എൽ.എ എൻ.കെ. അക്ബർ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിക്കും. 50 ഓളം വനിതകളുടെ കൂട്ടായ്മയായ എംപവർ ഗ്രൂപ്പാണ് ഈ എക്‌സ്‌പോയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.​രാവിലെ 10 മുതൽ രാത്രി 8 വരെ നീണ്ടുനിൽക്കുന്ന മേളയിൽ നൂറിലധികം സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്, ശിശുരോഗ നിർണ്ണയ ക്യാമ്പ്, പ്രമേഹ നിർണ്ണയ ക്യാമ്പ്, ആയുർവേദ ക്യാമ്പ് എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ഫുഡ് കോർട്ടുകൾ, ഡ്രസ് മെറ്റീരിയൽസ്, മെഹന്തി, ഹെർബൽ & ക്ലീനിംഗ് പ്രോഡക്ട്സ്, കാർഷിക ഉൽപ്പന്നങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ വിപുലമായ ശേഖരം മേളയിലുണ്ടാകും. പുതുതായി പുറത്തിറക്കുന്ന ഹെർബൽ സോപ്പ്, ഓയിൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ചടങ്ങിൽ നടക്കും.​പ്രാദേശിക വനിതാ കൂട്ടായ്മകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും കുറഞ്ഞ നിരക്കിൽ സ്റ്റാളുകൾ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികൾക്കായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും അവർക്കായി പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായി ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നൽകും. സ്കൂൾ കിറ്റുകൾ, സ്റ്റേഷനറി കിറ്റുകൾ, ക്ലീനിംഗ് കിറ്റുകൾ, അടുക്കളത്തോട്ടം കിറ്റുകൾ എന്നിവ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ മേളയിൽ ലഭ്യമാകും. വാർത്താ സമ്മേളനത്തിൽ കോഡിനേറ്റർമാരായ സീമ അബ്ദുന്നാസ്, ഫൗസിയ നജീബ്, സജിത ഷിനോജ്, കെ.പി ജാസ്മിൻ എന്നിവർ പങ്കെടുത്തു. വിശദവിവരങ്ങൾക്ക് 7736538182, 7558989797 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

planet fashion

Comments are closed.