വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ ഒരുമനയൂരിൽ വനിതാ ജിംനേഷ്യം

ഒരുമനയൂർ: പഞ്ചായത്തിലെ വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ വനിതാ ജിംനേഷ്യം യാഥാർഥ്യമാക്കി ഒരുമനയൂർ പഞ്ചായത്ത്. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇല്ലത്തുപ്പടി സപ്ലൈ കോ ടെ മുകളിലാണ് ജിംനേഷ്യം സെന്റർ ഒരുക്കിയിട്ടുള്ളത്. നവംബർ ഒന്ന് മുതൽ പരിശീലനം ആരംഭിക്കും.

തൃശ്ശൂർ ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ വനിത ജിംനേഷ്യം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർ പേഴ്സൺ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസ്സാലി മുഖ്യാതിഥിയായി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ. എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, അഷിത കുണ്ടിയത്, മെമ്പർമാരായ ഹസീന അൻവർ, നെഷറ മുഹമ്മദ്, സിന്ധു അശോകൻ, ആരിഫാ ജുഫയർ, കെ ജെ ചാക്കോ, സിഡിഎസ് ചെയർപേഴ്സൺ സുലൈഖ കാദർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി ഫ്രാൻസിസ്, അസിസ്റ്റന്റ് എൻജിനീയർ എസ് ആർ ദീപക് എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീർ സ്വാഗതവും സെക്രട്ടറി ഷിബു ദാസ് നന്ദിയും പറഞ്ഞു.


Comments are closed.