mehandi new

ലോക ശിശുദിനം ആഘോഷിച്ചു- കളിക്കളങ്ങൾ തിരിച്ചുപിടിക്കും എൻസിസി കേഡറ്റുകൾ

fairy tale

മറ്റം : തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻ സി സി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന ശിശുദിനാഘോഷമാണ് വേറിട്ട മാതൃകയായത്. കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും വിദ്യാർത്ഥികളിലെ മാനസിക ഉല്ലാസം നഷ്ടപ്പെടുമ്പോൾ വിശ്രമവേളകൾ ഉചിതമായി ഉപയോഗിക്കാനും കളിക്കളങ്ങൾ തിരിച്ചുപിടിക്കാനും വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി ജെ സ്റ്റൈജു അഭിപ്രായപ്പെട്ടു.

planet fashion

കളിക്കളങ്ങൾ തിരിച്ചുപിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 24 ബറ്റാലിയനിലെ സുബൈദാർ ഷംസുൽ റഹ്മാൻ.സി എച്ച് എം ഗുരു പ്രീത് സിംഗ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി.സീനിയർ കേഡറ്റ് ശിവമല്ലി ലോക ശിശുദിന സന്ദേശം നൽകി. കേഡറ്റുകളായ അഭിജിത്ത് എം മോഹൻ, മുഹമ്മദ് ഷംസുദ്ദീൻ സി എം, ആദിത്യൻ എം.എസ്ഇ, സബൽ ജോസ്, നന്മ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സമ്മേളനത്തിനുശേഷം പ്രതിജ്ഞയും ഷൂട്ടൗട്ട് മത്സരവും ഉണ്ടായി.വരും ദിവസങ്ങളിൽ എൻ സി സി പരിശീലന ക്ലാസുകളിൽ കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് സെമിനാർ സംഘടിപ്പിക്കുമെന്ന് യൂണിറ്റ് ഓഫീസർ മേജർ പി ജെ സ്റ്റൈജു അറിയിച്ചു.

Comments are closed.