ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.
അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു ഡ്യുഅതലോൺ.
ചാവക്കാട് ഹയാത് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ അയേൺ മെൻ റോണി പുലിക്കോടൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സി ഐ വിപിൻ കെ വേണുഗോപാൽ ഉൾപ്പെടെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി എൺപതോളം പേര് മത്സരത്തിൽ പങ്കെടുത്തു.
പുരുഷ വിഭാഗത്തിൽ പി പി അക്ഷയ് ഒന്നാം സ്ഥാനത്തും മുഹമ്മദ് റോഷൻ രണ്ടാം സ്ഥാനത്തും സ്വാലിഹ് മൂന്നാം സ്ഥാനത്തുമായി ഡ്യുഅത്ലോൺ വിജയികളായി.
വനിതാ വിഭാഗത്തിൽ എസ് അക്ഷയ, നീന അന്നപൂർണ്ണ, കീർത്തന എം കെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
അവാർഡ് ധാന ചടങ്ങിൽ ലോക പ്രമേഹദിനത്തെ ആസ്‌പദമാക്കി ഡോക്ടർ കെ ജിജു സംസാരിച്ചു.
മയക്കമരുന്നു ലഹരിക്കെതിരെ അഡ്വ. ഹരിദാസ് ബോധവൽക്കരണ ക്ലാസ്സ് നിർവഹിച്ചു.
ലോഗോ ജെഴ്സി ഡിസൈൻ ചെയ്ത മാർക് മീഡിയ സിയയെ ചടങ്ങിൽ ആദരിച്ചു.
ഹയാത് ആശുപത്രിക്ക്വേണ്ടി അജിത ദേവിയും, ചാവക്കാട് സൈക്കിൾ ക്ലബ്ബിന് വേണ്ടി കോർഡിനേറ്റർ വി എം മുനീറും നന്ദി പ്രകടിപ്പിച്ചു.
Comments are closed.