mehandi new

ലോക വയോജനദിനം ആഘോഷിച്ചു

fairy tale

ഗുരുവായൂര്‍ : നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനാഘോഷം നടത്തി. നഗരസഭ അഗതിമന്ദിരത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മ്മല കേരളന്‍, സുരേഷ് വാര്യര്‍, ഷൈലജ ദേവന്‍, ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷമണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ്, ചാവക്കാട് ഗവമെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എസ് ബീന തുടങ്ങിയവര്‍ സംസാരിച്ചു. ചാവക്കാട് ഹയര്‍സെക്കറി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പഴവര്‍ഗ്ഗങ്ങളും അന്തേവാസികള്‍ക്ക് വിതരണം ചെയ്തു.

planet fashion

ഗുരുവായൂര്‍ : ഐ.എന്‍.ടി.യൂസി ഗുരുവായൂര്‍ ഓട്ടോ ഡ്രൈവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ലോകവയോജനദിനാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന ഓട്ടോഡ്രൈവര്‍മാരെ ആദരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസില്‍നടന്ന സമാദരണ സദസ് കോഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സി.ആര്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.എസ് ശിവദാസ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പി.എന്‍ പെരുമാള്‍, കെ.എസ് ബാബുരാജ്, സി.എന്‍ മുരളീധരന്‍, സി.കെ.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ : പുരാതന നായര്‍ തറവാട്ടു കൂട്ടായമയുടെ ആഭിമുഖ്യത്തില്‍ വയോജനദിനാഘോഷം നടത്തി. നഗരസഭ അഗതി മന്ദിരത്തില്‍ നടന്ന ചടങ്ങ് കൂട്ടായ്മ പ്രസിഡന്റ് കെ.ടി ശിവരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ വാറണാട്ട് ആമുഖ പ്രഭാഷണം നടത്തി. അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സോപ്പ്, എണ്ണ, തോര്‍ത്ത് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. കൂടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ കിടുവത്ത് ശ്രീധരന്‍ നായര്‍, രായിരം പറമ്പത്ത് അരുന്ധതി മേനോന്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു,. കൂട്ടായമ ഭാരവാഹികളായ മുരളി മുള്ളത്ത്, എം. ശ്രീനാരായണന്‍, അംമ്പിക പുല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Macare health second

Comments are closed.