എഴുത്തുകാരി സബീഖ ഫൈസലിനെ ആദരിച്ചു

ചാവക്കാട്: എഴുത്തുകാരി സബീഖ ഫൈസലിനെ ഗ്രാൻമയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രാൻമ പ്രസിഡന്റ് പി.എം. യഹിയ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിൽ, മനോരമ എഡിറ്റർ ശിവദാസൻ എന്നിവർ ചേർന്ന് സബീഖ ഫൈസലിനെ ഷാൾ അണിയിച്ചു. മാധ്യമപ്രവർത്തകരായ റാഫി വലിയകത്ത്, ഹാരിസ് സിസിടിവി, ഷൈനി ചാവക്കാട്, ഷക്കീർ ചാവക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഗ്രാൻമ സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതവും ഫിറോസ് കഴുത്താക്കൽ നന്ദിയും പറഞ്ഞു.




Comments are closed.