ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു

ചേറ്റുവ: സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, എഴുത്തുകാരെ ആദരിക്കൽ, പുസ്തകശേഖരണം, മെംബർഷിപ്പ് കാമ്പയിൻ, അക്ഷരദീപം തെളിയിക്കൽ, സാംസ്കാരിക സദസ്സ് എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.ഗ്രന്ഥശാലാ പ്രസിഡന്റ് പി. പി. റൗഫ് പതാക ഉയർത്തി. ചടങ്ങിൽ എഴുത്തുകാരി സബീഖ ഫൈസലിനെ ആദരിച്ചു. നൗഷാദ് ഹൈദ്രോസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ സെക്രട്ടറി എ. എൻ. ആഷിക്ക് ഏറ്റുവാങ്ങി. ഭാരവാഹികളായ സുഹറ മൂസ, തൻസീന ഷാജു, ശില്പ സനോജ് എന്നിവരുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ പ്രദേശത്തെ വായനാപ്രേമികളും നാട്ടുകാരും പങ്കെടുത്തു.




Comments are closed.