Header

കുഞ്ഞുമുഹമ്മദ് – ഒറ്റക്കൊരു ആള്‍ക്കൂട്ടം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ചുമട്ടു തൊഴിലാളിയായിരുന്ന അമ്പലത്ത് വീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ മരണം ഉള്‍ക്കൊള്ളാനാവാതെ ചാവക്കാട്. നിനച്ചിരിക്കാത്ത നേരം നഗര ചലനങ്ങളില്‍ നിന്നും മാഞ്ഞുപോയത് അനീതികള്‍ക്കെതിരെ കലഹിച്ചുകൊണ്ടേയിരുന്ന ഒറ്റയാന്‍.
സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ തീരമേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെക്കുറിച്ചും, അന്യം നിന്നു പോകുന്ന മാപ്പിള കലയായ കോല്‍ക്കളിയെ ഉദ്ധരിക്കാനായി സുലൈമാന്‍ ആശാന്‍ നടത്തുന്ന പെടാപാടുകളും ജനശ്രദ്ധയില്‍ കൊണ്ടുവന്ന രണ്ടു വാര്‍ത്തകള്‍ കുഞ്ഞുമുഹമ്മദിന്റെ പേരില്‍ തിങ്കളാഴ്ച സായാഹ്ന പത്രത്തില്‍ വന്നിരുന്നു. പത്രവുമായി കോല്‍ക്കളി പരിശീലന ക്കളരിയില്‍ എത്തിയ കുഞ്ഞുമുഹമ്മദിലേക്ക് മരണം നേരിയ നെഞ്ചുവേദനയായി അരിച്ചെത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ചാവക്കാട് നഗരത്തോടൊപ്പം ഓടിക്കൊണ്ടിരുന്ന ജീവന്‍ എടക്കഴിയൂര്‍ കടല്‍ തീരത്തെ ഓലക്കുടിലില്‍ നിശ്ചലമായി.
താനുള്‍പ്പടെ താമസിക്കുന്ന മേഖലയിലെ ദരിദ്ര ജനങ്ങളുടെ നേരിട്ട കാഴ്ച്ച മാത്രമല്ല, സ്വന്തം അനുഭവം തന്നെയായിരുന്നു തലേന്നത്തെ വാര്‍ത്തയെന്ന് മരണ വീട്ടിലെത്തെിയപ്പോഴാണ് എല്ലാര്‍ക്കും മനസിലായത്.
പ്രാദേശിക മാധ്യമ ലോകത്ത് എം.കെ കുഞ്ഞുമുഹമ്മദ് എന്ന സായാഹ്നപത്രങ്ങളുടെ ലേഖകന്‍ ആഢ്യന്മാരായ പത്രക്കാരുടെ കൂട്ടത്തില്‍ ചാവക്കാട് അങ്ങാടിയിലെ വെറും പോര്‍ട്ടര്‍ കുഞ്ഞുമുഹമ്മദ് മാത്രമായിരുന്നു. പോര്‍ട്ടര്‍മാര്‍ക്കിടയില്‍ അഭ്യസ്ഥനായ കുഞ്ഞുമുഹമ്മദ് സംഗീത പ്രേമി, എഴുത്തുകാരന്‍, കാരുണ്യ പ്രവര്‍ത്തന്‍, കീഴാളപക്ഷവാദി.. മാത്രമല്ല മറ്റ് പലതുമായിരുന്നു. നഗരത്തിലൂടെ കൊടിപിടിച്ചു പോകുന്ന പ്രകടനത്തില്‍ കേരളാ കോണ്‍ ഗ്രസ് എമ്മിന്‍്റെ പിന്നിലും മറ്റൊരിക്കല്‍ തൃണമൂല് കോണ്‍ഗ്രസിന്‍്റെ ജില്ലാ പ്രസിഡന്‍്റായി മീനാകുമാരി റിപ്പോര്‍ട്ട് കടലില്‍ മുക്കാനും മുന്നില്‍ നിന്നും പ്രകടനം നടത്തിയ കാഴ്ച്ചകള്‍ കുഞ്ഞുമുഹമ്മദിന്‍്റെ മാത്രം ചരിത്രത്തിലുള്ളതാണ്.
മേഖലയിലെ എണ്ണമില്ലാത്ത മൂക ബധിരരായ യുവാക്കളെ ചേര്‍ത്ത് വെച്ച് അവര്‍ക്കൊരു കൂട്ടായ്മയുണ്ടാക്കാന്‍ ശ്രമിച്ച കുഞ്ഞുമുഹമ്മദ് അതില്‍ പൂര്‍ണ്ണമായും വിജയിച്ചു. അവരുടെ കൂട്ടത്തില്‍ നിന്ന് ആശയ വിനിമയം ചെയ്യുന്ന കുഞ്ഞുമുഹമ്മദിനെ കാണുമ്പോള്‍ അവരില്‍ ഒരാളായല്ലാതെ മനസ്സിലാക്കാന്‍ ആവില്ല. അല്‍ഷിമേഴ്സ് ബാധിച്ച് ഓര്‍മ്മകള്‍ കൂടൊഴിഞ്ഞ് പോകുന്ന രോഗബാധിതരായവര്‍ക്കായി വര്‍ഷാവര്‍ഷം കുന്നംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘനയുടെ ചാവക്കാട്ടെ മുഖമാണ് അദ്ദേഹത്തിന്.
എളിയില്‍ സൂക്ഷിക്കുന്ന ഒരു കാമറ നിറയെ വൃദ്ധരുടേയും, ഭവനരഹിതരുടെയും അസംഖ്യം ചുളിവുകളുടെ ഇരുട്ടും വെളിച്ചവും നിറഞ്ഞ മുഖങ്ങള്‍ ഒപ്പിയെടുത്തതാണ്. ദാരിദ്ര്യത്തിന്റെ രുചിയെന്തെന്ന് ശരിക്കും അറിഞ്ഞ കുഞ്ഞുമുഹമ്മദ് നന്നേ പാടുപെടുമ്പോള്‍ ആ കാമറയാണ് പണയവസ്തുവാക്കാറുള്ളത്.
നഗരത്തിലെ കണ്ണുകാണാത്ത മുഹമ്മദ്ക്കയുടെ ജീവിതം കുഞ്ഞുമുഹമ്മദ് വാര്‍ത്തായിക്കിയിരുന്നു. ചാവക്കാട്ടെ ആദ്യ കാല പോര്‍ട്ടറായിരുന്ന കുഞ്ഞിമോന്‍റെ മകനായിരുന്ന കുഞ്ഞിമുഹമ്മദ് എം.ആര്‍.ആര്‍.എം സ്കൂളില്‍ പത്ത് കഴിഞ്ഞ് പഠനം നിര്‍ത്തിയപ്പോള്‍ സംഗീതാധ്യാപകന്‍്റെ നിര്‍ബന്ധം കൊണ്ട് മാത്രം ശ്രീകൃഷ്ണയില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ദാരിദ്ര്യമായിരുന്നു പിന്നോട്ട് നയിച്ചിരുന്നത്. എന്നാല്‍ സംഗീത്തലുള്ള കുഞ്ഞുമുഹമ്മദിന്‍്റെ അഭിരുചി ആ അധ്യാപകന് ശരിക്കും ബോധ്യമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷവും മടിച്ചു നിന്നപ്പോള്‍ ആ അധ്യാപകന്‍ തന്നെ അപോക്ഷാ ഫോറം പൂരിപ്പിച്ച് കേരളവര്‍മ്മ കോളജിലേക്കയച്ചു, ഡിഗ്രി പഠനത്തിനായി. എന്നാല്‍ ആ പഠനം കുഞ്ഞുമുഹമ്മദിന് പൂര്‍ത്തിയാക്കാനായില്ല. ഉപ്പയുടെ ദുരൂഹ മരണമായിരുന്നു കാരണം. അങ്ങനെ ഉപ്പയുടെ ഒഴിവിലാണ് കുഞ്ഞുമുഹമ്മദ് പോര്‍ട്ടറായത്തെുന്നത്. ആ പിന്തുടര്‍ച്ച കുഞ്ഞുമുഹമ്മദ് മകനിലും എത്തിച്ചു. ഡിഗ്രി കഴിഞ്ഞ മകനാണിപ്പോള്‍ പകരക്കാരന്‍.
സ്വന്തമായൊരു വീടില്ലാത്തയാളായിരുന്നു കുഞ്ഞുമുഹമ്മദ്. മരിച്ചത് പുറമ്പോക്കില്‍ താമസിക്കുന്ന ഉമ്മയുടെ ചെറിയ കുടിലില്‍ കിടന്ന്. മയ്യിത്ത് ദര്‍ശനത്തിനും കുളിപ്പിക്കാനും വെച്ചത് സമീപത്ത് തന്നെയുള്ള അനുജന്‍്റെ കുടിലിനു മുറ്റത്തും. അതായിരുന്നു എം കെ കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തിന്റെ അവസാന ചിത്രം.

ഖാസിം സയിദ് 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/03/a-k-Kunjimuhamed-ful.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.