mehandi banner desktop
Chavakkad online

കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കും – എം കെ ഗ്രൂപ്പ്

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കുമെന്ന് എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ ഷാനവാസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും തുടങ്ങുന്ന സ്ഥാപനങ്ങളില്‍ ആ നാട്ടുകാരെയാണ് ജോലിക്കായി നിയമിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ചാവക്കാട് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പ്രതിസന്ധി വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ക്യാഷ് ലെസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വ്യാപാരികള്‍ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്ടെ ഗതാഗത പരിഷ്‌ക്കാരം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാണ്ടാക്കുന്നുവെന്നും, വണ്‍വെ ഗതാഗത സംവിധാനം ജനങ്ങള്‍ക്ക് ശീലമില്ലത്തതാണ് ഒരു പ്രധാന കാരണമെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ചാവക്കാട് ആരംഭിച്ച എം കെ സൂപ്പര്‍മാര്‍ക്കറ്റ് വിജയകരമാണെന്നും ജോലിക്കാര്‍ കൂടുതലും ചാവക്കാട്ടുകാരാണെന്നും ഷാനവാസ് പറഞ്ഞു. സ്ഥാപനം കൂടുതല്‍ വിപുലീകരിക്കുമെന്നും പുതിയ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു . സെക്രട്ടറി ഇ എം ബാബു, കെ ജി രാധാകൃഷ്ണന്‍, എ കെ വേണു, കെ ടി വിന്‍സെന്റ്, പി ഒ അലിക്കുട്ടി, ടി ബി ജയപ്രകാശ് , ജോഫി ചൊവ്വന്നൂര്‍, എം വി ഷെക്കീല്‍, ടി ടി മുനേഷ്, രഞ്ജിത്ത് നാഥ്, ഷബീര്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.