വൈ. എം.സി.എ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]
ഗുരുവായൂര്‍ : വൈ. എം.സി.എ മാധ്യമ പുരസ്‌കാരം മാധ്യമം ലേഖകന്‍ ലിജിത് തരകനും, ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി, സിസിടിവി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിച്ചു. വെ.എം.സി.എ ഗുരുവായൂര്‍ യൂണിറ്റ് 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടന്‍ ശിവജി ഗുരുവായൂര്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. ലോക സ്‌കൂള്‍ കായിക മേളയില്‍ വെങ്കലം നേടി മലയാളികളുടെ അഭിമാനമായി മാറിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കെ.എസ്. അനന്തു, പരീശീലകന്‍ സി.എം. നെല്‍സണ്‍, വ്യവസായി ബെന്നിതോമസ്, വൈ.എം.സി.എ റീജിയണല്‍ കണ്‍വീനര്‍ വി കുര്യാക്കോസ് എന്നിവരെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. കെ.ടി.ടി.സി നന്ദനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെ.എം.സി.എ യൂണിറ്റ് പ്രസിഡന്റ് സി.ഡി. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റുകളുടെ വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദും, വിദ്യഭ്യാസ പുരസ്‌കാരവും ധനസഹായവും വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവനും നിര്‍വ്വഹിച്ചു. ഭവന രഹിതര്‍ക്ക് വീട് വെക്കുന്നതിനായി വി.കുര്യക്കോസ് സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് ഭൂമിയുടെ രേഖ ചടങ്ങില്‍ കൈമാറി. എം.വി ജോണ്‍സന്‍, ജോജു ഇ എടക്കളത്തൂര്‍, തോമസ് വാകയില്‍, പി.കെ.ജോര്‍ജ്, ജോസ് ലൂയിസ്, പോളിഫ്രാന്‍സിസ്, എം.ജെ.റോബി തുടങ്ങിയവര്‍ സംസാരിച്ചു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/YMCA-lijith.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/YMCA-subair.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.