mehandi new

വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം ലിജിത് തരകനും സുബൈര്‍ തിരുവത്രക്കും

fairy tale

GVR Lijith Tharakan Subairഗുരുവായൂര്‍: ഗുരുവായൂര്‍ വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി – സി.സി.ടി.വി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കായിക താരം കെ.എസ്. അനന്തു, ഡ്രീം വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി തോമസ് എന്നിവര്‍ക്കും പുരസ്‌കാരം നല്‍കും. വൈ.എം.സി.എയുടെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. വൈ.എം.സി.എ റീജണല്‍ കണ്‍വീനര്‍ വി.വി. കുരിയാക്കോസിനെ ചടങ്ങില്‍ ആദരിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് കെ.ടി.ഡി.സി നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് കാരുണ്യ ഫണ്ടും നഗരസഭാ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ക്കുള്ള പ്രഥമ ശുശ്രൂഷാ കിറ്റുകളുടെ വിതരണവും നടത്തും. വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷ ഷൈലജ ദേവന്‍ വിവിധ പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. വൈ.എം.സി.എ പ്രസിഡന്റ് സി.ഡി.ജോണ്‍സണ്‍, സെക്രട്ടറി എം.വി. ജോണ്‍സണ്‍, ട്രഷറര്‍ ജോജു ഇ ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Macare health second

Comments are closed.