mehandi new

അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി പോരാടണം – എൻ കെ അക്ബർ എംഎൽഎ

fairy tale

ചാവക്കാട്: കേരള എയ്ഡ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അറുപതാമത് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പ്, എം വി വിജയലക്ഷ്മി സ്മാരക വിദ്യാഭ്യാസ  അവാർഡ് ദാനം, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ സമ്മേളനം ഉദ്ഘാടനം ചെയ്തു.  പൊതു വിദ്യാഭ്യാസ മേഖലയിൽ അനധ്യാപകരുടെ  പങ്ക് വിലപ്പെട്ടതാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി  പോരാട്ടം തുടരണമെന്നും  അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ അവാർഡ് ദാനം  ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വിദ്യാഭ്യാസ സെമിനാർ ചാവക്കാട് വിദ്യാഭ്യാസ ഓഫീസർ സോണി എബ്രഹാം ഉദ്ഘാടനം ചെയ്തു.

ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവരെ മുൻ ഓട്ടോകാസ്റ്റ് ചെയർമാൻ സി എച്ച് റഷീദ് ആദരിച്ചു. ചാവക്കാട് വിദ്യാഭ്യാസ ഓഫീസറുടെ പേർസണൽ അസിസ്റ്റന്റ് ടി വി നസീർ മുഖ്യപ്രഭാഷണം നടത്തി.  സംസ്ഥാന അധ്യക്ഷൻ എൻ വി മധു ആമുഖപ്രഭാഷണവും, പി ഡി ജോസ് പഠന ക്ലാസും  നയിച്ചു, സംസ്ഥാന ട്രഷറർ ഷാജു സി സി,  ഐ ടി കോർഡിനേറ്റർ ഇമ്മനുവൽ വിൻസെന്റ്, റവന്യു ജില്ലാ പ്രസിഡന്റ്‌ പി ആർ ബാബു , സെക്രട്ടറി കെ ആർ സതീശൻ, സജി കെ ജെ, സനൽ മനക്കുളങ്ങര, ജില്ലാ സെക്രട്ടറി ദീപു കുമാർ. എം, കെ പോൾ ജോബ, സി സി പെറ്റർ, ലിറ്റി ജോസഫ് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിച്ചു. പുതിയ ജില്ലാ പ്രസിൻഡൻ്റ് ആയി  പി പ്രശാന്തിനെയും, സെക്രട്ടറിയായി സി സി പെറ്റര്‍ നെയും ട്രഷറർ ആയി കെ ആർ മണികണ്ഠനെയും തെരഞ്ഞെടുത്തു.

ഫോട്ടോ : KASNTSA ചാവക്കാട് വിദ്യാഭ്യാസ ജില്ല സ്പോർട്സ് ടീമിൻറെ ജേഴ്സി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രകാശനം ചെയ്യുന്നു

planet fashion

Comments are closed.