യുവ കർഷകൻ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചു

വടക്കേക്കാട് : പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. യുവ കർഷകനും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല മെമ്പറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ (42) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നെൽ കൃഷിക്കാരനായ ഷൈജു അരുവായ് പാടത്ത് കൃഷി ഇറക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് അപകടമുണ്ടായത്. ഉടനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Comments are closed.