Header

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കൊറോട്ടു വീട്ടിൽ വിഷ്ണു (27)വിനെയാണ് പോസ്‌കോ നിയമ പ്രകാരം ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ അറസ്റ്റു ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇയാളുടെ നിരന്തര പീഡനത്തിന് ഇരയായത്. പീഡനത്തിനിരയായെ പെൺകുട്ടി ഗുരുവായൂർ എ സി പി യുടെ ഓഫീസിൽ നേരിട്ടത്തിയാണ് പരാതി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തൃശൂർ ജില്ലാ ജയിലിലേക്കയച്ചു.

Comments are closed.