mehandi banner desktop
Chavakkad online

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Ft

പുന്നയൂര്‍ക്കുളം : എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ യുവാവിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.
മന്ദലാംകുന്ന് വടക്കവായില്‍ ആഷിഖ് (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തങ്ങള്‍പ്പടിയില്‍ വാടകക്ക് താമസിക്കുമ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളും വീട്ടുകാരും ഇവിടെ നിന്നു പോയി. വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Jan oushadi

Comments are closed.