കിടപ്പുമുറികളിലും കുളിമുറികളിലും ഒളിഞ്ഞുനോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

ചാവക്കാട് : കിടപ്പുമുറികളിലും കുളിമുറികളിലും ഒളിഞ്ഞുനോക്കി സ്ത്രീകളുടെ വീഡിയോ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി . വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പുന്ന സ്വദേശിയായ 22 വയസുകാരനെയാണ് നാട്ടുകാര്‍ പിടിച്ചത് . ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പുന്ന പള്ളിയ്ക്കടുത്തുള്ള വീട്ടിലെ കുളിമുറിയില്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കുന്നതിനിടയിലാണ് വീട്ടമ്മ തന്ത്രപൂര്‍വം അയല്‍വാസികളെ അറിയിച്ച് യുവാവിനെപിടികൂടിയത് . പുന്ന പ്രദേശത്തെ വീടുകളില്‍ അസമയങ്ങളില്‍ ഇയാളെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു . വീട്ടമ്മയുടെ പരാതിയിന്‍മേല്‍ യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Comments are closed.