mehandi new

ചേറ്റുവയിൽ 25 കെയ്സ് വിദേശമദ്യവുമായി യുവാവ് പിടിയിൽ

fairy tale

ചേറ്റുവ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എറണാകുളം കളമശേരി ചങ്ങമ്പുഴ നഗർ സ്വദേശി ചൂരൽ വീട്ടിൽ ജേക്കബ്(37) ആണ് പിടിയിലായത്.

planet fashion

25 കേയ്സ് അനധികൃത വിദേശ മദ്യവുമായി എത്തിയ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി എസ്എച്ഒ സനീഷ്, വലപ്പാട് എസ്ഐ മനോജ്, എസ്ഐ സുനിൽ, സന്തോഷ്, സുബ്രഹ്മണ്യൻ, എഎസ്ഐമാരായ പ്രദീപ്, ഷൈൻ, എസ് സിപിഒമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സജയൻ, സിപിഒമാരായ അരുൺ നാഥ്‌, സുജിത്, സുനിൽകുമാർ, രാജേഷ്, ഷിന്റോ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡി എ എൻ എസ് എ എഫ് (DANSAF) ടീം നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
പ്രതി സഞ്ചരിച്ച ആഡംബര കാർ കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.

പിടികൂടിയ വിദേശമദ്യം ക്രിസ്‌തുമസ്‌ ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകി. ഇതിന്റെ ഉറവിടത്തെക്കുറിച്ചും, സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും, പ്രതിയിൽ നിന്നും മദ്യംവാങ്ങി വിൽക്കുന്നവരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.

Jan oushadi muthuvatur

Comments are closed.