mehandi new

യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം – നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകർ അറസ്റ്റിൽ

fairy tale

ചാവക്കാട്: പുത്തന്‍കടപ്പുറത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര സ്വദേശികളായ കുഞ്ഞാമ്പി നിഥുന്‍(27), പളളത്ത് ഹസന്‍ മുബാറക്(25), കുഞ്ഞാമ്പി മിഥുന്‍(28), പുത്തന്‍കടപ്പുറം കുന്നത്ത് സക്കരിയ(33) എന്നിവരെയാണ് ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

planet fashion

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ 20-നാണ് പുത്തന്‍കടപ്പുറത്ത് ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു.

Comments are closed.