mehandi new

നിരക്ക് വര്‍ദ്ധനവ് – യൂത്ത്‌ കോണ്ഗ്രസ്സ് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി

fairy tale

പുന്നയൂര്‍: റെജിസ്ട്രേഷന്‍ നിരക്കിലെ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യൂത്ത്‌ കോണ്‍ഗ്രസ്സ്സ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി അണ്ടത്തോട് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി. നാക്കോല സെന്ററില്‍ നിന്നും ആരംഭിച്ച മാർച് രജിസ്റ്റര്‍ ഓഫിസിനു മുമ്പില്‍ പോലീസ് തടഞ്ഞു . തുടര്‍ന്ന് പ്രതിഷേധ യോഗം യൂത്ത്‌ കൊണ്ഗ്രെസ്സ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ ഉദ്ഘാടനം ചെയ്തു. പണമിടപാട് കൂടാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഒഴിമുറി, ഭാഗ പത്രം, ദാനാധാരം തുടങ്ങിയ രെജിസ്ട്രേഷനുള്ള അന്യായമായ വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
യോഗത്തില്‍ യൂത്ത് കൊണ്ഗ്രെസ്സ് നിയോജക മണ്ഡലം പ്രെസിഡെന്റ് അഡ്വക്കറ്റ് കെ .കെ ഷിബു അധ്യക്ഷത വഹിച്ചു . ഡി സി സി ജനറല്‍ സെക്രട്ടറി എ.എം അലാവുദ്ധീന്‍, എം.പി മുനാഷ്, ഷാഹിദ് അണ്ടത്തോട് എന്നിവര്‍ സംസാരിച്ചു. ഫയാസ് പുന്നയൂര്‍, ശംസുദ്ധീന്‍ എടക്കഴിയൂര്‍, ഉണ്ണി അകലാട്, മുഹമ്മദ് സറൂക്, ഇര്‍ഷാദ് പള്ളത്ത്, ജിജൂ വടക്കേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.