ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഡാലോചന കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ.ഫവാസ്, കെ.വി.സത്താര്‍, എച്ച്.എം.നൗഫല്‍, മുജീബ് അകലാട്, ഷജീര്‍ കുരഞ്ഞിയൂര്‍, തബ്ഷീര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് ടൗണില്‍ നടത്തിയ പ്രകടനം.