ഗുരുവായൂർ നഗരസഭാ മിനി മാർക്കറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
ഗുരുവായൂർ : മിനി മാർക്കന്റിന്റെ ശോചനീയാവാസ്ഥക്കെതിരെ യൂത്ത് കോൺഗ്രെസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്‌തു. നിരവധി തവണ അധികാരികളുടെ മുന്നിൽ ഈ വിഷയം കൊണ്ടുവന്നതും, കെട്ടിടത്തിലെ വ്യാപാരികൾ തന്നെ പരാതി രേഖാമൂലം നൽകിയതുമാണ്. ശക്തമായ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ടുവരുമെന്നും കെ.പി.ഉദയൻ സൂചിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാക്കളായ സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രെട്ടറി റിഷി ലാസർ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രേണുക ശങ്കർ, ബ്ലോക്ക് സെക്രെട്ടറി വി.എസ്.നവനീത്, നേതാക്കളായ കെ.എം.ഷിഹാബ്, എ.കെ.ഷൈമിൽ, രജിത തെക്കൂട്ടിൽ, ജ്യോതി ശങ്കർ കൃഷ്ണദാസ് പൈക്കാട്ട് എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഡിപിൻ ചാമുണ്ഡേശ്വരി, ശ്രീനാഥ് പൈ, വിപിൻ വലേങ്കര, ഷിദു.എം.വി, അക്ഷയ് മുരളീധരൻ, മുഹമ്മദ് റാഫി,vസുധീന്ദ്ര പൈ, മിൻഹാജ്, ഭഗത് ബാബു, അക്ഷയ്, ഉദയ് എന്നിവർ നേതൃത്വം നൽകി.
Comments are closed.