മാരക മയക്കുമരുന്നുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ. ചാവക്കാട് കടപ്പുറം വില്ലേജിൽ വട്ടേക്കാട് രായമ്മരക്കാർ വീട്ടിൽ മുഹ്‍സിൻ (35), വട്ടേക്കാട് അറക്കൽ മുദസ്സിർ ( 27 ) എന്നവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപന നടത്താൻ എത്തിയ ഇവരിൽ നിന്നും 800 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കോമ്പിംഗ് ഡ്യുട്ടിയോട് അനുബന്ധിച്ച് നടന്ന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവരുന്ന ഹാഷിഷ് ഓയിൽ ചാവക്കാട് എടക്കഴിയൂർ തീരമേഖലകളിലെ ആവശ്യക്കാർക്ക് എത്തിച്ചു വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.

Comments are closed.