mehandi new

ജനങ്ങളെ ചൂഷണം ചെയ്യുന്ന കെഎസ്ഇബി നടപടിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: വൈദ്യുതി ചാർജ്ജ് കുത്തനെ വർധിപ്പിച്ച കെ.എസ്.ഇ ബി യുടെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് പാലയൂർ. ജനങ്ങളെ വഞ്ചിച്ച് പിണറായി സർക്കാറിന്റെ വൈദ്യുതി വകുപ്പ് നടത്തുന്ന തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി യുടെ ചാവക്കാട് ബീച്ച് സെക്‌ഷൻ ഓഫീസിന്ന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബി.സുഹൈൽ തങ്ങൾ അദ്ധക്ഷത വഹിച്ചു. എ. വി അലി, എം.എസ്.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ് സാലിഹ്, നിയോജകമണ്ഡലം ഭാരവാഹികളായ സി എസ്‌ സുൾഫിക്കർ, സി എച്ച് അബ്ദുൾഷുക്കൂർ, റിയാസ് കെ.എം തുടങ്ങിയവർ പങ്കെടുത്തു നിയോജക മണ്ഡലം ജനറൽസെക്രട്ടറി നസീഫ് യൂസഫ് സ്വാഗതവും ഉസ്മാൻ ചോലയിൽ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.