ലഹരി ഔട്ട് – യൂത്ത് ലീഗ് ഷൂട്ട്‌ഔട്ടിൽ കുഴിങ്ങര ജേതാക്കൾ


പുന്നയൂർ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി ഔട്ട് വൺ മില്ല്യൻ ഗോൾ ഷൂട്ട്ഔട്ട് മത്സരത്തിന്റെ ഭാഗമായി അകലാട് ഷൂട്ട്‌ഔട്ട് മത്സരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരത്തിൽ പുന്നയൂർ പഞ്ചായത്ത് മൂന്നാം വാർഡ് ( കുഴിങ്ങര ) ജേതാക്കളായി.
ഷൂട്ട്‌ഔട്ടിനു മുന്നോടിയായി സംഘടിപ്പിച്ച വിളംബര റാലി അകലാട് ഒറ്റയിനി പെട്രോൾ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ച് മൂന്നയിനിയിൽ സമാപിച്ചു. തുടർന്ന് അകലാട് ടെറഫിൽ നടന്ന ഷൂട്ട് ഔട്ട് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് ഉദ്ഘാടനം ചെയ്തു.
പതിനേഴാം വാർഡ് ടീം ഒറ്റയിനി റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി.
വിജയികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ സി അഷ്‌റഫ് നിർവഹിച്ചു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എ വി അലി അകലാട്, അസീസ് മന്ദലാംകുന്ന്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ കുഞ്ഞിമുഹമ്മദ്, ടി കെ ഉസ്മാൻ, ഫൈസൽ മൂന്നയിനി, അഷ്‌കർ കുഴിങ്ങര
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ കുഴിങ്ങര, സെക്രട്ടറി കബീർ ഫൈസി, ഭാരവാഹികളായ മുനീർ എച്ച് എം, ഹമീദ് അൻസാർ, ബാദുഷ മന്ദലാംകുന്ന്, ഹുസൈൻ എടയൂർ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

Comments are closed.