mehandi new

വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം നടത്തി

fairy tale

ഒരുമനയൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  നടന്നു.  ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

പഞ്ചായത്ത്‌ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമാജി പിഷാരടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ റഖീബ് തറയിൽ ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വഹാബ് വെട്ടം തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. 2022-2024 കാലഘട്ടത്തിലേക്ക്  പഞ്ചായത്ത്‌, മുനിസിപ്പൽ കമ്മിറ്റികളിൽ നിന്നും വന്ന  പ്രതിനിധികളിൽ നിന്നും 19 അംഗ മണ്ഡലം കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം പ്രസിഡന്റായി സി. ആർ.ഹനീഫയെയും, സെക്രട്ടറിയായി ഫൈസൽ ഉസ്മാനെയും, ട്രെഷററായി റഖീബ് തറയിലിനെയും വൈസ് പ്രസിഡന്റായി ഒ കെ റഹീമിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി മുംതാസ് കരീമിനെയും തെരെഞ്ഞെടുത്തു.

പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം. കെ അസ്‌ലം, പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ്‌ പി. കെ അക്ബർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി നവാസ് ഇടവിലങ് സമാപനം നിർവഹിച്ചു. ഫൈസൽ ഉസ്മാൻ നന്ദിയും പറഞ്ഞു.

ഫോട്ടോ :വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമാജി പിഷാരടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു….

planet fashion

Comments are closed.