mehandi new

എം എല്‍ എ ക്കും മന്ത്രിക്കും കടപ്പുറത്ത് കരിങ്കൊടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

കടപ്പുറം : മഴക്കെടുതിയും കടലാക്രമണവും ദുരിതം വിതച്ച കടപ്പുറം കടലോര മേഖല സന്ദര്‍ശിക്കാനെത്തിയ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ക്കും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കും നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആഴ്ചകളായി മഴയും കടലേറ്റവും മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലേക്ക് നാട്ടുകാരനായ എം എല്‍ എ തിരിഞ്ഞുനോക്കിയില്ലെന്നും കടപ്പുറം നിവാസികളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും യാത്ര ചെയ്തിരുന്ന വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചാടിവീണത്. ഫിഷ്‌ ഫാം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന വഴിയാണ് ദുരിത മേഖലകള്‍ സന്ദര്‍ശിക്കാനായി മന്ത്രിയും എം എല്‍ എ യും എത്തിയത്. അഞ്ചങ്ങാടി വളവില്‍വെച്ച് കരിങ്കൊടിയുമായി തടയാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
സി.ബി.എ.ഫത്താഹ്, ടി.ആർ.റിയാസ്, നൗഷാദ് തെരുവത്ത്, സുഹൈൽ തങ്ങൾ, ടി.ആർ.ഇബ്രാഹിം, പി.എ.അഷ്ക്കറലി, ഷിഹാബ് കുന്നത്ത്, ഷഹാറത്ത്, വി.അക്ബർ എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.
നേതാക്കളായ എ.കെ.അബ്ദുൾ കരീം, ആർ.കെ.ഇസ്മയിൽ, പി.കെ.അബൂബക്കർ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ, ലത്തീഫ് പാലയൂർ, മെമ്പർമാരായ പി.വി.ഉമ്മർ കുഞ്ഞി, പി.എം. മുജീബ്, അശ്റഫ് തോട്ടുങ്ങൽ, ആർ.കെ.ശാഹു, തൗഫീഖ് തൊട്ടാപ്പ്, എ.കെ.നിസാമുദ്ധീൻ, കെ.ഐ.ആദം തുടങ്ങിയവര്‍ സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.