ചാവക്കാട് : തെരുവിൽ കഴിയുന്നവർക്കും യാചകർക്കും പെരുന്നാൾ ദിവസം ബിരിയാണി വിളമ്പി യുവ കൂട്ടായ്മ. ചാവക്കാടിന്റെയും ഗുരുവായൂരിന്റെയും പല പ്രദേശങ്ങളിലും തെരുവിൽ കഴിയുന്നവർക്ക് തിരുവത്ര ലിബറേറ്റ് ക്ലബ്ബ് പ്രവർത്തകർ പെരുന്നാൾ ദിവസം ഉച്ചക്ക് മുൻപ് തന്നെ ഭക്ഷണം എത്തിച്ച് നൽകി സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.
ക്ലബ്ബ് പ്രസിഡന്റ് റ്റി.എ ജംഷാദ്, സെക്രട്ടറി റ്റി. എച്ച് ശുഹൈബ്, രക്ഷാധികാരികളായ വി.എ നവാസ്, ദിൽഷാദ് സലാം, സി.എ വിപിൻ എന്നിവർ നേതൃത്വം നൽകി.