മാക്‌സ്ഡ്രീം ഫൗണ്ടേഷൻ യുവറോണർ ഡോട്ട് ഇൻ സംയുക്തമായി യുവറോണം 2026 ഓണാഘോഷം നടത്തി

ചാവക്കാട്: യുവജന ക്ഷേമ സംഘടനയായ മാക്‌സ്ഡ്രീം ഫൗണ്ടേഷനും നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട്
ഇന്നും ചേർന്ന് ഓണാഘോഷമൊരുക്കി. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ; ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ ആതിര, സിനിമ സംവിധായകൻ ദേവരാജൻ മൂക്കോല എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ സരിത രാജീവ്, കുന്നംകുളം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് എൽസ .യു. അംബ്രയിൽ ചാവക്കാട് അഡ്വക്കേറ്റ് അസോസിയേഷൻ സെക്രട്ടറി ടി.ആർ. അജിത് കുമാർ, ചാവക്കാട് താലൂക്ക് സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ, സംപ്രീത് കൃഷ്ണ അയിനിപ്പുള്ളി, ഡോ. രതി സുജിത്, ജിഷ്മ റെനിൽ, അഡ്വ. റാഹിൽ. പി. റിയാസ്, സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ അബൂബക്കർ, അഡ്വ. നന്ദന കെ. വി , അഡ്വ.ശ്വേത സുരേഷ്ബാബു തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണക്കളികളും ഉണ്ടായിരുന്നു.




Comments are closed.