mehandi banner desktop
Chavakkad online

വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Ft

Jan oushadi

പുന്നയൂർക്കുളം : വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സിറാജിന്റെ വസതിയിൽ വെച്ച് നടന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അസ്‌ലം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് കോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സിറാജ് പെരുമ്പുള്ളി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം.എ. സാദിഖലി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

​പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫാ കമാൽ സമാപന പ്രസംഗം നടത്തി. ഹംസ പടിഞ്ഞാറയിൽ സ്വാഗതവും ബക്കർ ചന്ദനത്ത് നന്ദിയും രേഖപ്പെടുത്തി.

​സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എച്ച്. ഷാഹുവിനെ പുതിയ യൂണിറ്റ് പ്രസിഡന്റായും, സിറാജ് പെരുമ്പുള്ളിയെ സെക്രട്ടറിയായും, സൈഫുദ്ധീനെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പൊന്തയിൽ വാസു, റമീന കരീം എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഷാജിത സുബൈർ, അഷറഫ് വിരുത്തിയിൽ എന്നിവരെയും ചുമതലപ്പെടുത്തി.

​കൂടാതെ, വരാനിരിക്കുന്ന പഞ്ചായത്ത് സമ്മേളനത്തിലേക്കുള്ള 10 പ്രതിനിധികളെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

Comments are closed.