mehandi new

ആഗസ്റ്റ്‌ 15 യുവ സാഗരം – കാല്‍നട പ്രചാരണ ജാഥ

fairy tale

ചാവക്കാട്: ‘വിട പറയുക വര്‍ഗീയതയോട്, അണിചേരുക മത നിരപേക്ഷതക്കൊപ്പം’എന്ന പ്രമേയമുയര്‍ത്തി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവ സാഗരത്തിന്റെ പ്രചാരണാര്‍ത്ഥം ചാവക്കാട് ബ്ളോക്ക് കമ്മിറ്റിയുടെ കാല്‍നട പ്രചാരണ ജാഥയുടെ രണ്ടാം ദിന സമാപനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച്ച വൈകിട്ട് നഗരസഭാ കോര്‍ണറില്‍ നടന്ന പരിപാടയില്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ് അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന്‍ കെ.കെ മുബാറക്, ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.വി. വിവിധ്, വി അനൂപ്, കെ.എല്‍ മഹേഷ്, കെ.ബി ഫസലുദ്ധീന്‍, എം.എം സുരേഷ്, പി.എസ് അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.